നിയമന കൈക്കൂലി കേസിൽ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് അഡ്വ. റഹീസ്, ഗൂഢാലോചനയിലും പങ്ക്

പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്തായ ബാസിതിനെ കേസിലെ പ്രതി അഖിൽ സജീവുമായി പരിചയപ്പെടുത്തിയത് റഹീസ് ആണ്. ഹരിദാസൻ ഹാജരായില്ല; ഫോൺ സ്വിച്ച് ഓഫ്

പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്തായ ബാസിതിനെ കേസിലെ പ്രതി അഖിൽ സജീവുമായി പരിചയപ്പെടുത്തിയത് റഹീസ് ആണ്. എഐഎസ്എഫ് മുൻ നേതാവായ ബാസിതിനെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. 

മലപ്പുറം സ്വദേശി ഹരിദാസന്റെ മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചത് അഖിൽ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നിയമന കൈക്കൂലി കേസിൽ മാധ്യമ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദം പൊലീസ് തള്ളിയിരുന്നു. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസിൽ അഖിൽ സജീവിനെയും അഡ്വ. ലെനിനെയും പ്രതിചേർത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഐടി ആക്ടിലെ വകുപ്പുകൾ ചുമത്തും. ഇരുവരും ഒളിവിലാണ്. അഖില്‍ സജീവന്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല.

നിയമന കോഴക്കേസില്‍ മൊഴിയില്‍ ഉറച്ച് നിൽക്കുകയാണ് പരാതിക്കാരനായ ഹരിദാസന്‍. അഖില്‍ മാത്യുവിനാണ് താന്‍ പണം കൈമാറിയതെന്ന് കന്റോണ്‍മെന്റ് പൊലീസിനോട് ഹരിദാസന്‍ ആവര്‍ത്തിച്ചു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതികൂലമാണെങ്കിലും മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഹരിദാസന്‍.

തിരുവനന്തപുരം: നിയമന കൈക്കൂലി സംഭവത്തിൽ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അഭിഭാഷകനായ റഹീസ് ആണ് അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിർമിച്ചത് ഇയാളുടെ അറിവോടെയാണ്. ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.