ബിജെപിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡിഎംകെ

ബിജെപിയുമായുള്ള നാലുവർഷത്തെ ബന്ധം അവസാനിപ്പിച്ചു ദിവസങ്ങൾക്കുള്ളിലാണു പളനിസ്വാമി വിഷയത്തിൽ വ്യക്തത വരുത്തിയത്.

ചെന്നൈ: ബിജെപിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡിഎംകെ. അണികളുടെ വികാരം മാനിച്ചാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി എടപ്പാടി പഴനിസ്വാമി പ്രതികരിച്ചു.അണ്ണാ ഡിഎംകെ മുന്നണിയിലേയ്ക്ക് കൂടുതൽ പാർട്ടികൾ വരും.കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി അണ്ണാ ഡിഎംകെ എംഎൽഎമാർ ചർച്ച നടത്തിയിരുന്നു.മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളായിരുന്നു എംഎൽഎമാരുടെ ചർച്ചയെന്നും എടപ്പാടി പഴനി സാമി വ്യക്തമാക്കി.

ബിജെപിയുമായുള്ള നാലുവർഷത്തെ ബന്ധം അവസാനിപ്പിച്ചു ദിവസങ്ങൾക്കുള്ളിലാണു പളനിസ്വാമി വിഷയത്തിൽ വ്യക്തത വരുത്തിയത്. സഖ്യം വിടാനുള്ള തീരുമാനം രണ്ടുകോടി പാർട്ടി കേഡർമാരെ കണക്കിലെടുത്തായിരുന്നെന്നു പളനിസ്വാമി പറഞ്ഞു.

മുൻ മുഖ്യമന്ത്രിമാരായ ജയലളിതയ്ക്കും, സി.എം അണ്ണാദുരൈയ്ക്കുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ നടത്തിയ പ്രസ്താവനകളിൽ പ്രതിഷേധിച്ചാണു സെപ്റ്റംബർ 25 ന് എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.