‘അനിൽകുമാർ പറഞ്ഞത് ( കമ്മ്യൂണിസ്റ്റ് ) ദീനല്ലാ, ദീനല്ലാ എന്ന് ഓരിയിടുന്നത് എന്തിനാണാവോ’; അബ്ദു റബ്ബിന്റെ FB വൈറൽ

മുൻമന്ത്രി പി.കെ അബ്ദുറബ്ബ് ഇതാദ്യമായിട്ടല്ല സോഷ്യൽ മീഡിയയിലൂടെ സി പി എമ്മിനെയും രാഷ്ട്രീയ എതിരാളികളെയും ട്രോളുന്നത്. അതിന്റെ ചൂട് ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ള നേതാവാണ് മുൻമന്ത്രിയും പഴയ ലീഗുകാരനുമായ കെ.ടി ജലീൽ. ഇപ്പോഴത്തെ FB Postലും ജലീലിനെ നന്നായി ഒന്ന് ട്രോളിയിരിക്കുകയാണ് മൂപ്പര്. കെ അനിൽ കുമാറിന്റെ ‘ തട്ടം’ വിവാദമാണ് വിഷയം. തട്ടത്തിൽ കെ അനിൽ കുമാറിനെതിരെ പറഞ്ഞ ജലീലിന്റെ ‘ പാർട്ടി കൂറാണ് ‘ വിഷയം. നല്ലൊരു ചിത്രവും അബ്ദു റബ്ബ് പങ്കുവച്ചിട്ടുണ്ട്. എന്തായാലും റബ്ബിന്റെ FB Post ലീഗുകാർ മാത്രമല്ല ജലീൽ സുഹൃത്തുങ്ങളായ പാർട്ടിക്കാരും ഏറ്റെടുത്തിട്ടുണ്ട്.

അബ്ദുറബ്ബിന്റെ FB Post പൂർണ രൂപം:

കമ്മ്യൂണിസ്റ്റ് കിതാബുകൾ
ഓതിപ്പഠിച്ച് റഷ്യയിൽ
പോയി സനദെടുത്ത
കമ്മ്യൂണിസ്റ്റ് ആലിമീങ്ങൾ
ധാരാളമുള്ള നാടാണ് കേരളം.
അത്തരം ആലിമീങ്ങളിൽ
നിന്നും ഓതിപ്പഠിച്ച
ഒരാളാണ് അനിൽകുമാറും.
കമ്മ്യൂണിസ്റ്റ് ദീനിന്റെ
അനുഷ്ഠാന ആചാരങ്ങളും,
പ്രത്യയശാസ്ത്ര ശാഠ്യങ്ങളും
നല്ല തനിമയോടെയും,
അതിലേറെ ഇഖ്ലാസോടെയും
അനിൽകുമാർ വഅളു
പറയുമ്പോൾ, പാർട്ടി
മെമ്പർഷിപ്പും, പാർട്ടി
കിതാബുകളും കൈ കൊണ്ട്
തൊട്ടിട്ടില്ലാത്ത ഒരാൾ
പാർട്ടി ആപ്പീസിന്റെ പുറത്തെ
തിണ്ണയിലിരുന്ന് അനിൽകുമാർ
പറഞ്ഞത് (കമ്മ്യൂണിസ്റ്റ്)
ദീനല്ലാ, ദീനല്ലാ എന്ന്
ഓരിയിടുന്നത് എന്തിനാണാവോ.
‘കണ്ട നീയവിടെ നിൽക്ക്
കേട്ട ഞാൻ പറയട്ടെ’
എന്നു പറഞ്ഞ മാതിരി
പോസ്റ്റുകൾക്ക് മേൽ
പോസ്റ്റുകളിട്ട് മൂപ്പരങ്ങനെ
കിടന്ന് മറിയുകയാണ്.