Breaking
18 Sep 2024, Wed

വന്ദേഭാരത് സ്ലീപ്പർ ഉടനെത്തും; 857 ബെര്‍ത്തുകൾ, മിനി പാന്‍ട്രി

ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ്.

കൺസെപ്റ്റ് ട്രെയിൻ – വന്ദേ ഭാരത് (സ്ലീപ്പർ പതിപ്പ്) ഉടൻ വരുന്നു. വിശാലവും സൗകര്യപ്രദവുമായ ബർത്തുകൾ, തെളിച്ചമുള്ള ഇന്റീരിയർ, അത്യാധുനിക രൂപകൽപ്പനയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ വന്ദേഭാരത് സ്ലീപ്പറിന്റെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്- ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചു.

വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ഫസ്റ്റ് ലുക്ക്. 823 യാത്രക്കാര്‍ക്ക് വേണ്ടി 857 ബെര്‍ത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 34 ജീവനക്കാരും ഉണ്ടായിരിക്കും. ഓരോ കോച്ചിനും ഒരു മിനി പാന്‍ട്രി സൗകര്യവും ഉണ്ട്.

സ്ലീപ്പർ പതിപ്പ് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . പുതിയ ട്രെയിനുകളിൽ ഓൺ ബോർഡ് ഇൻഫോടെയ്ൻമെന്റ്, പബ്ലിക് അനൗൺസ്‌മെന്റ് സംവിധാനം, യാത്രക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റുമായി സംസാരിക്കാനുള്ള സംസാരിക്കാനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.

വന്ദേ ഭാരത് എക്‌സ്‌പ്രസ് സ്ലീപ്പർ പതിപ്പിന്റെ രൂപകല്പനയും ഇന്റീരിയറും ഏകദേശം പൂർത്തിയായതായി റെയിൽ വേ ഉദ്യോഗസ്ഥർ പറഞ്ഞു. 16 കോച്ചുകളുള്ള ട്രെയിനിന് ചില അന്തിമ മിനുക്കുപണികൾ നടക്കുന്നു. പുതിയ ട്രെയിനുകളുടെ ജോലികൾ പൂർത്തിയാക്കാനുള്ള സമയപരിധി 2024 മാർച്ച് ആണ്. അടിസ്ഥാന രൂപകല്പനകൾ പൂർത്തിയായി, പുതുവർഷത്തിൽ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു- ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *