മുഖ്യമന്ത്രിയുടെ വാടക ഹെലികോപ്റ്റർ ജീവനക്കാരെ സിപിഎം എംഎൽഎ കൈയേറ്റം ചെയ്ത സംഭവം ഒതുക്കി തീർത്തു

കൊച്ചി: മുഖ്യമന്ത്രിക്കു വേണ്ടി സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ കമ്പനിയുടെ ജീവനക്കാരനെ സിപിഎം എംഎൽഎ കൈയേറ്റം ചെയ്തെന്ന് ആക്ഷേപം.

ഓണാഘോഷത്തിന്റെ ഭാഗമായി എംഎൽഎയുടെ മണ്ഡലത്തിൽ നടത്തിയ വിനോദ യാത്രയ്ക്കിടെയാണ് സംഭവം. എംഎൽഎയും കുടുംബാംഗങ്ങളും കയറിയ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനിടെ സുരക്ഷാ വീഴ്ച ഉണ്ടാക്കുന്ന തരത്തിൽ പെരുമാറ്റമുണ്ടായി. കോപ്റ്റർ നിലത്തിറങ്ങിയപ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് സ്റ്റാഫ് ഇക്കാര്യം ചൂണ്ടിക്കാട്ടി. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് കൈയറ്റ ശ്രമമുണ്ടായത്.

സംഭവങ്ങളെല്ലാം പൈലറ്റ് മൊബൈൽ വിഡിയോയിൽ പകർത്തിയെങ്കിലും സംസ്ഥാന സർക്കാരുമായി രണ്ടു കോടിയുടെ കരാർ ഉണ്ടാക്കിയതിനാൽ കമ്പനി അധികൃതർ ഔദ്യോഗികമായി പരാതി നൽകിയില്ല. സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടക്കുകയാണ്.