നിയമനക്കോഴ: മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍

പത്തനംതിട്ട: നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍. തേനിയില്‍നിന്ന് പത്തനംതിട്ട പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നേരത്തേ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് തട്ടിപ്പ് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും ഇയാളെ നിയമനക്കോഴ കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പോലീസിന് കൈമാറുക.

നിയമനക്കോഴ കേസില്‍ റഹീസ് മാത്രമാണ് പിടിയിലായിരുന്നത്. അഖില്‍ സജീവും ലെനില്‍ രാജും ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ ലെനിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു.