ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വധഭീഷണി എത്തിയത്. 500 കോടി നൽകണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം തകർക്കുമെന്നും സന്ദേശത്തിൽ ഭീഷണിയുണ്ട്. ഇന്നലെ രാവിലെയാണ് കേന്ദ്ര ഏജൻസികൾക്ക് ഇ-മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്.
സംഭവത്തിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും മുംബൈ പൊലീസും ജാഗ്രത നിർദേശങ്ങൾ സ്വീകരിച്ചു. എത്ര മുൻകരുതൽ സ്വീകരിച്ചാലും ഞങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇ-മെയിലിൽ പറയുന്നതുപോലെ ചെയ്യാനും പറയുന്നു. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
2014 മുതൽ ലോറൻസ് ബിഷ്ണോയി ജയിലിൽ കഴിഞ്ഞുവരികയാണ്. ഇയാളുടെ മോചനമാവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.
Leave a Reply