എൻഐഎ കേസിലെ പ്രതി അറസ്റ്റിൽ; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സുൽഫി ഇബ്രാഹിം അറസ്റ്റിലായത് തിരുവനന്തപുരത്ത് വച്ച്

തിരുവനന്തപുരം : എൻഐഎ ലുക്ക് ഔട്ട് പ്രതി അറസ്റ്റിൽ. കൊച്ചി എൻഐഎ കേസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി സുൽഫി ഇബ്രാഹിമ്മിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് ഇന്നു രാവിലെ ഏഴ് മണിയോടെ എൻഐഎ അധികൃതരെത്തി സുൾഫിക്കർ ഇബ്രാഹിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കുവൈറ്റിലേക്ക് പോകാനായി എത്തിയ ഇയാളെ പുലർച്ചെ ഒരു മണിയോടെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്ത്. നെടുമങ്ങാട് തൊളിക്കോട് കണ്ണങ്കര എസ്.എസ് മൻസിലിൽ മയ്തീൻ കുഞ്ഞ് ഇബ്രാഹിം മകനാണ്.

യുഎപിഎ ച്ചപ്രകാരമാണ് ഇയാൾക്കെരേ ചുമത്തിയ കുറ്റം. ഈ കേസ്സിലേക്ക് ലുക്കൗട്ട് നോട്ടീസ് ഉണ്ടായിരുന്നു. കുവൈറ്റിലേക്കു പോകാനെത്തിയ സുൽഫി ഇബ്രാഹിമിനെ തടഞ്ഞു വച്ച് ഇമിഗ്രേഷൻ അധികൃതർ പൊലിസിനെ അറിയിക്കുകയായിരുന്നു.