ഹമാസ് – ഇസ്രയേല്‍ യുദ്ധം മൂര്‍ച്ഛിക്കുന്നു. മരണസംഖ്യ 1100 കടന്നു. ഇതില്‍ 700 പേര്‍ ഇസ്രയേലികളാണ്. ഗസ്സയും ഇസ്രയേല്‍ അതിര്‍ത്തിയും ചോരക്കളമായിരിക്കുകയാണ്. അതിനിടെ ഇസ്രയേലിന് കൂടുതല്‍ സൈനിക സഹായവുമായി അമേരിക്കയും രംഗത്തെത്തി. അമേരിക്കന്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഇസ്രയേലിന് സഹായവുമായി പുറപ്പെട്ടുകഴിഞ്ഞു. കൊല്ലപ്പെട്ടവരില്‍ നാല് അമേരിക്കന്‍ പൗരന്‍മാരും ഉള്‍പ്പെടുന്നു.
നൂറിലേറെപേരെയാണ് ഹമാസ് ബന്ധികളാക്കിയിരിക്കുന്നത്. ഹമാസിനെതിരെ ശക്തമായ തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഗസയിലേക്ക് രണ്ടരലക്ഷം സൈനികര്‍ വരുന്ന 48 മണിക്കൂറിനകം പ്രവേശിക്കുമെന്നാണ് കരുതുന്നത്. ഇനിയൊരു തിരിച്ചടിക്ക് ഹമാസിനെ അവശേഷിപ്പിക്കില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.
എന്നാല്‍, ഇസ്രയേല്‍ അതിര്‍ത്തി കടന്നുകയറിയ ഹമാസ് അനുകൂലികളെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനായിട്ടില്ലെന്നത് ഇസ്രയേലിന് വെല്ലുവിളിയാണ്.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 450 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഗാസയിലെ 800 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയെന്നാണ് സൂചന. നൂറിലേറെ ഇസ്രയേല്‍ പൗരന്മാരെ ബന്ദികളാക്കിയെന്ന് ഹമാസും അറിയിച്ചു.
കൂടാതെ, 30 ഇസ്രയേല്‍ പൗരന്മാര്‍ തങ്ങളുടെ പിടിയിലുണ്ടെന്ന് ഇസ്ലാമിക് ജിഹാദ് അവകാശപ്പെട്ടു. ഇവരെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള പലസ്തീന്‍ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം.
അതേസമയം, ഇസ്രയേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും ഇസ്രയേല്‍ ഭാഗത്തേക്ക് പുറപ്പെട്ടു. ഇസ്രയേലിന് അമേരിക്കയുടെ സൈനിക സഹായം നല്‍കി തുടങ്ങിയെന്ന് ബൈഡന്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നും ബൈഡന്‍ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.
അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ്. ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഇസ്രയേല്‍ ലക്ഷ്യമാക്കി കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങാന്‍ നിര്‍ദേശം നല്‍കിയതായി ഓസ്റ്റിന്‍ അറിയിച്ചു. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ് യു.എസ്.എസ്. ജെറാള്‍ഡ് ഫോര്‍ഡ്. ഇതിന് പുറമെ ഒരു മിസൈല്‍ വാഹിനിയും നാല് മിസൈല്‍ നശീകരണികളും അയക്കും. യു.എസ്. യുദ്ധവിമാനങ്ങളായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് കൈമാറും.
നിലവിലെ സാഹചര്യത്തില്‍ ലെബനോനിലെ ഹിസ്ബുല്ല പോലുള്ള സായുധപ്രസ്ഥാനങ്ങള്‍ ഇസ്രയേലിനെതിരെ തിരിയാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയായാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയതെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ ഒരു സൂചന കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയിരുന്നു.
അതേസമയം, നാല് അമേരിക്കന്‍ പൗരന്മാരും ഹമാസിന്റെ ആക്രമണത്തില്‍ കൊലപ്പെട്ടുവെന്ന് വിവരമുണ്ട്. ഇസ്രയേലില്‍ ഗാസയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഇവര്‍ കൊലപ്പെട്ടത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍, ഇത് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.
Leave a Reply