‘ചിറകുള്ള മനുഷ്യൻ’ നമ്മുടെ കൊച്ചിയിലെത്തി…

ആകാശത്ത് പക്ഷികളെ പോലെ പറക്കുക എന്നത് മനുഷ്യന്റെ എക്കാലത്തേയും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ഇതിനായി വർഷങ്ങൾ മുൻപേ നിരവധി ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. ആകാശ യാത്രയ്ക്ക് വിമാനങ്ങള്‍ കണ്ടുപിടിച്ചെങ്കിലും പക്ഷികളെപ്പോലെ പറക്കുക എന്ന സ്വപ്നം ഹോളിവുഡ് സിനിമകളിൽ ഒതുങ്ങിനിന്നു. എന്നാൽ ഇന്ന് മനുഷ്യർ വിമാനങ്ങൾക്കൊപ്പം വരെ സ്വതന്ത്രമായി പറക്കാനുള്ള സംവിധാനങ്ങൾ കണ്ടെത്തിയിരിക്കുന്നു.

പറക്കുന്ന മനുഷ്യൻ കൊച്ചിയിലെത്തി..

പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം, യുദ്ധമുഖം എന്നിങ്ങനെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനും പ്രയോജനകരമായ രീതിയില്‍ 2017 ല്‍ ആണ് ഗ്രാവിറ്റി ഇന്‍ഡസ്ട്രിയല്‍ ജെറ്റ് സ്യൂട്ട് പുറത്തിറക്കിയത്. ലോക സാങ്കേതിക വിദ്യയുടെ അത്ഭുതമായ വളര്‍ച്ചയെ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ അടക്കം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് യു കെയിലെ ഗ്രാവിറ്റി ഇന്‍ഡസ്ട്രിയല്‍ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ട് – കൊച്ചിയിൽ ‍ പ്രദര്‍ശിപ്പിച്ചത്. ഗ്രാവിറ്റിയുടെ സഹായത്തോടെ മണിക്കൂറില്‍ 80 മൈല്‍ വരെ വേഗത്തില്‍ ഇതില്‍ പറക്കാനാകും.