വേഗം മരിച്ച് താഴമൺ കുടുംബത്തിൽ പുനർജനിക്കണമെന്നാണ് ആഗ്രഹമെന്ന് നടൻ സുരേഷ് ഗോപി

തിരുവനന്തപുരം: വേഗം മരിച്ച് തനിക്ക് താഴമൺ കുടുംബത്തിൽ പുനർജനിക്കണമെന്നാണ് ആഗ്രഹമെന്ന് നടൻ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ പുറത്ത് നിന്ന് തൊഴുകയല്ല, അകത്തു കയറി തഴുകണമെന്നാണ് മോഹമെന്നും സുരേഷ് ഗോപി പറ‍ഞ്ഞു. തന്റെ ആഗ്രഹം കണ്ഠര് രാജീവരുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ 2016 ൽ വിവാദത്തിൽ പെട്ടു. ബ്രാഹ്മണനാകണമെന്ന് ആവശ്യപ്പെട്ടു എന്ന നിലയിൽ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തു എന്നും സുരേഷ് ഗോപി വ്യക്തമാക്കി.