നിയമന തട്ടിപ്പ്: AISF നേതാവ് ബാസിത് അറസ്റ്റിൽ; അറസ്റ്റ് മഞ്ചേരിയിൽ വച്ച്

മലപ്പുറം : നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായ എ ഐ എസ് എഫ് മുൻ നേതാവ് ബാസിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരിയില്‍ വെച്ചാണ് ബാസിത്തിനിനെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. കേസില്‍ ബാസിത്തിനെ പ്രതി ചേര്‍ത്തു. മഞ്ചേരിയില്‍ നിന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് സംഘമാണ് ബാസിത്തിനെ അറസ്റ്റ് ചെയ്തത്. ബാസിത്തിനെ നാളെ തിരുവനന്തപുരത്തെത്തിച്ച് അന്വേഷണ സംഘം വിശധമായി ചോദ്യം ചെയ്യും. പല തവണ ആവശ്യപ്പെട്ടിട്ടും ബാസിത് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.