മലപ്പുറത്ത് കോഴിഫാമിന് തീപിടിച്ച് 1500 കോഴികൾ ചത്തു


മലപ്പുറം കാവനൂരിൽ കോഴിഫാമിന്
തീപിടിച്ച് കോഴിക്കുഞ്ഞുങ്ങൾ ചത്തു. 1500 ഓളം -മീഡിയം ടൈപ്പ് കോഴികുഞ്ഞുങ്ങളാണ് ചത്തത് . 2000 ത്തോളം കോഴി കുഞ്ഞുങ്ങൾ ഫാമിൽ ഉണ്ടായിരുന്നതായി ഉടമയായ റഹ്മത്തുല്ല പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു തീപിടിത്തം. ഇൻവെർട്ടറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണം. ഫാമിന് മുകളിലെ പ്ലാസ്റ്റിക് ഷീറ്റിന് തീപിടിച്ചത് കത്തി പടരുകയായിരുന്നു. മഞ്ചേരി ഫയർ ഫോഴ്സെത്തി തീ അണച്ചു.