Breaking
18 Sep 2024, Wed

മുൻ കേന്ദ്ര ഐടി മന്ത്രി ഓൺലൈൻ തട്ടിപ്പിന് ഇരയായി; 99,999 രൂപ ദയാനിധി മാരന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു

ചെന്നൈ: ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് മുൻ കേന്ദ്ര ഐടി മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരൻ. നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ 99,999 രൂപയാണ് ദയാനിധി മാരന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തട്ടിപ്പു വിവരം പങ്കുവച്ചത്. സംഭവത്തിൽ ചെന്നൈ പൊലീസിൽ ദയാനിധി മാരൻ പരാതി നൽകി.

ആക്സിസ് ബാങ്കിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മറികടന്നാണ് തൻറെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപുള്ള സുരക്ഷാ പരിശോധനയായി ഫോണിലേക്ക് വരാറുള്ള ഒടിപി പോലും തൻറെ ഫോണിലേക്ക് വന്നില്ലെന്നും വ്യക്തമാക്കി.

ജോയിൻറ് അക്കൗണ്ട് ഹോൾഡറായ ഭാര്യയുടെ ഫോണിലേക്ക് ഇടപാട് നടന്നോ എന്ന് ചോദിച്ചുകൊണ്ട് ഫോൺ കോളും എത്തി. ബാങ്കിൽ നിന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഫോൺ കോൾ എത്തിയത്. എന്നാൽ ഡിസ്പ്ലെയിൽ സിബിഐസി ഇന്ത്യ എന്ന് രേഖപ്പെടുത്തിയത് കണ്ടതോടെ ദയാനിധി മാരന് സംശയമാവുകയായിരുന്നു. ഉടൻ അക്കൗണ്ടിലെ എല്ലാ ഇടപാടുകളും ബ്ലോക്ക് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *