ഓപ്പറേഷൻ അജയ്: രണ്ടാം വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് ഇസ്രയേലിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ദൗത്യമായ ഓപ്പറേഷൻ അജയ്‌യുടെ രണ്ടാം വിമാനം ഡൽഹിയിലെത്തി. രണ്ട് കുട്ടികൾ ഉൾപ്പെടെ 235 പേരാണ് മടങ്ങിയെത്തിയത്.
16 മലയാളികളും വിമാനത്തിലുണ്ട്.

കഴിഞ്ഞ ദിവസം ഏഴു മലയാളികളടക്കം 212 പേരാണ് ആദ്യസംഘത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയത്.
ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് ഇസ്രയേലിലെ ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർ എന്ന മുറയ്ക്കാണ് യാത്രക്കാരെ ഇന്ത്യയിലെത്തിക്കുന്നത്. യാത്രച്ചെലവ് സർക്കാരാണു വഹിക്കുന്നത്. വരും ദിവസങ്ങളിലും ഓപ്പറേഷൻ അജയുടെ ഭാഗമായി പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് ഇ-മെയിലിലൂടെ വിവരങ്ങൾ കൈമാറിയതായി ഇന്ത്യൻ എംബസി അറിയിച്ചു.