ന്യുമോണിയക്ക് ചികിത്സയിലാണെങ്കിലും റീൽസിന് ഒരു കുറവുമില്ലാതെ ബീന ആന്റണി

തിരുവനന്തപുരം: ചിലർ അങ്ങനെയാണ്… പ്രത്യേകിച്ച് കലാരംഗത്തുള്ളവർ.. സെലിബ്രിറ്റികൾ… എവിടെയായാലും റീൽസും – സോഷ്യൽ മീഡിയ ഇടപെടലുകളും കൊണ്ട് നിറഞ്ഞ് നിൽക്കും. തികച്ചും പോസിറ്റിവായ ഒരു കാര്യമാണ് ചലച്ചിത്ര താരം ബീനാ ആൻറണി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുള്ളത്.

ആശുപത്രി കിടക്കയിൽ കിടന്നുള്ള
ബീന ആന്റണിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. വീണ്ടും ന്യുമോണിയ വന്നതിനെക്കുറിച്ച് പറഞ്ഞുള്ളതായിരുന്നു റീൽ. ജഗദീഷേട്ടന്റെ പാട്ടുകളിൽ ഏറെയിഷ്ടമുള്ളതാണ് ഇതെന്നായിരുന്നു താരം കുറിച്ചത്. നിമിഷനേരം കൊണ്ട് വീഡിയോ ചർച്ചയായി മാറി.

സോഷ്യൽ മീഡിയയിലും ഇതായിരുന്നു ചർച്ച. ‘ചെറിയൊരു ന്യൂമോണിയ വന്നതാണ്. കുറച്ച് ദിവസം വിശ്രമത്തിലായിരിക്കുമെന്നും’ ബീന വ്യക്തമാക്കിയിരുന്നു. പെട്ടെന്ന് തന്നെ എല്ലാം ഭേദമാവട്ടെയെന്നായിരുന്നു എല്ലാവരും ആശംസിച്ചത്.
ആദ്യമായിട്ടായിരിക്കും ന്യുമോണിയ പേഷ്യന്റ് ഹോസ്പിറ്റൽ ബെഡിൽ നിന്നും റീൽ ഇടുന്നത്. അങ്ങനെയും വേണമല്ലോ, സ്ട്രയ്ൻ ഒന്നും എടുത്തില്ലട്ടോ. ഇവിടെ ബോറടിക്കുന്നുണ്ട്. ഒരു ആശ്വാസത്തിന് വേണ്ടി ചെയ്തതാണെന്നായിരുന്നു പുതിയ റീൽസ് വീഡിയോയ്ക്ക് ബീന നൽകിയ ക്യാപ്ഷൻ.

ചില ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും താൻ അത് അത്ര കാര്യമാക്കിയിരുന്നില്ല. അതാണ് വീണ്ടും പണിയായത്. ചുമയോ, പനിയോ അങ്ങനെയെന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ അവഗണിക്കരുത്. സ്വന്തം അനുഭവത്തിലൂടെയാണ് താൻ ഇത് പറയുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

ആശുപത്രിയിലെ ആദ്യ വീഡിയോ കണ്ടപ്പോൾ ന്യൂമോണിയ ആണോ എന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. സ്കാനിംഗിന് ശേഷമാണ് അസുഖം സ്ഥിരീകരിച്ചത്. രണ്ടാമതും വില്ലനെത്തിയപ്പോൾ ശരിക്കും പേടിച്ചുവെന്നും താരം കുറിച്ചിരുന്നു. കൊവിഡിനൊപ്പമായി ന്യൂമോണിയ ബാധിച്ചതിനെക്കുറിച്ച് മുൻപ് ബീന ആന്റണി സംസാരിച്ചിരുന്നു.