ലോക ചാമ്പ്യന്മാർക്കെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം; 69 റൺസിന്റെ അധികാരിക വിജയമാണ് അഫ്ഗാൻ നേടിയത്

ഏകദിന ലോകകപ്പിൽ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. 69 റൺസിന്റെ വിജയമാണ് ലോകചാമ്പ്യന്മാർക്കെതിരെ അഫ്ഗാനിസ്ഥാൻ നേടിയത്. ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാന്‍റെ രണ്ടാമത്തെ മാത്രം ജയമാണിത്. മുമ്പ് 2015 ലോകകപ്പിൽ സ്കോട്ലാൻഡിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചതാണ് അഫ്ഗാന്റെ ഇതിന് മുമ്പുള്ള ഏക വിജയം.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറെ അഫ്ഗാൻ ഓപ്പണർമാർ ഞെട്ടിച്ചു. ആദ്യ വിക്കറ്റിൽ അഫ്ഗാൻ ഓപ്പണർമാർ 116 റൺസ് കൂട്ടിച്ചേർത്തു. 49.5 ഓവറിൽ 10 വിക്കറ്റും നഷ്ടപ്പെടുമ്പോൾ അഫ്ഗാനിസ്ഥാൻ 284 റൺസെന്ന മാന്യമായ സ്കോറിലെത്തിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 40.2 ഓവറിൽ 215 റൺസിൽ ഇംഗ്ലീഷ് പോരാട്ടം അവസാനിച്ചു.