ഇടിമിന്നലിൽ വീടിന് തീപിടിച്ചു; ടി.വി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു

കോഴിക്കോട്: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കലിൽ ശക്തമായ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. കണ്ടിവാതുക്കൽ അഭയ ഗിരിയിലെ പുറപ്പുഴയിൽ മേരിയുടെ വീടിനാണ് തീ പിടിച്ചത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ടി.വി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. വയറിംഗുകൾ കത്തി നശിച്ചു. വീടിന്റെ മൺ കട്ടകൾ പൊട്ടിച്ചിതറി. വീടിന് ടാർപോളിൻ ഷീറ്റ് മൂടിയ മേൽക്കൂരയിൽ രണ്ട് ഭാഗങ്ങളിൽ തീ പടർന്നു. മിന്നലിന്റെ ആഘാതത്തിൽ മേരിയും, മകൻ പ്രിൻസും ഷോക്കേറ്റ് തെറിച്ച് വീണു.