‘മസ്തിഷ്കങ്ങൾ ഒറ്റ ഫ്രയിമിൽ’: ജിഫ്രി തങ്ങളും സാദിഖലി തങ്ങളും ഒരേവേദിയിൽ; ‍
ലീഗിനേയും സമസ്തയേയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് സമുദായത്തിന്റെ ശത്രുക്കൾ: സാദിഖലി തങ്ങള്‍

ദോഹ: സമസ്ത – ലീഗ് വിവാദം പരിഹരിക്കാൻ മസ്തികങ്ങൾക്ക് അറിയാമെന്ന സാദിഖലി തങ്ങളുടെ പ്രസ്താവനക്ക് ശേഷം വിവാദങ്ങൾക്ക് ശക്തി കുറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ ഖത്തറിലെ പൊതുവേദിയില്‍ ഒരുമിച്ചെത്തി സമസ്ത അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും – മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി തങ്ങളും. സമസ്തയും ലീഗും തമ്മിലുള്ളത് അഭേദ്യമായ ബന്ധമാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. രണ്ട് പ്രസ്ഥാനങ്ങളേയും തെറ്റിക്കാനാവില്ലെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ ദൃഢബന്ധം തകരില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. ലീഗിനേയും സമസ്തയേയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് സമുദായത്തിന്റെ ശത്രുക്കളാണെന്ന് സാദിഖലി തങ്ങളും പറഞ്ഞു.

സമസ്ത വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങളിലേക്കോ ചര്‍ച്ചകളിലേക്കോ പോകേണ്ടതില്ലെന്നാണ് മുസ്ലിം സംസ്ഥാന ഭാരവാഹി യോഗത്തിലെ തീരുമാനം. തുടര്‍നടപടികള്‍ സാദിഖലി തങ്ങള്‍ ഖത്തറില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷമാകാമെന്നും യോഗം വിലയിരുത്തിയിരുന്നു.