വിഴിഞ്ഞത്തിന്റെ പിതൃത്വം ചർച്ചയാകുമ്പോൾ സോഷ്യൽ മീഡിയയും വിട്ടുകൊടുക്കുന്നില്ല; ‘എട്ടുകാലി മമ്മൂഞ്ഞുകൾ’!

‘വികസനം വരും.. ഞങ്ങളെ ജയിപ്പിച്ചാൽ വികസനം വരും.. ‘ എന്നത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കേൾക്കുന്ന പതിവ് മുദ്രാവാക്യമാണ്. അഥവാ തോറ്റാലോ ഭരണത്തിലുള്ള മുന്നണി ചെയ്യുന്ന വികസന പദ്ധതികളെ തുരങ്കം വക്കലാണ് പ്രധാന പണി. അഴിമതി.. എന്ന് ചൂണ്ടിക്കാട്ടി അല്ലെങ്കിൽ ആരോപിച്ച് എല്ലാറ്റിനും പാരവച്ച് കോടതികയറ്റി, സമരം ചെയ്ത് തോൽപ്പിക്കുക… ഇതാണ് നാളുകളായി നമ്മുടെ നാട്ടിൽ നടക്കുന്നത്. പറഞ്ഞു വന്നത് വിഴിഞ്ഞം പദ്ധതി യാഥാർത്യമായി.. ആദ്യ കപ്പലെത്തി.. പക്ഷെ ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടുള്ള തർക്കമാണ് ഇപ്പോൾ നടക്കുന്നത്. അവകാശവാദം ഉന്നയിക്കുന്നവർക്കെതിരെ ചില ഓർമ്മപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ വൈറലായ ഒരു FB Postആണ് ചർച്ചാ വിഷയം.. Post ന് താഴെ നിരവധിപേർ കമന്റിട്ടതും കാണാം.

https://m.facebook.com/story.php?story_fbid=pfbid02oUYNkk4gG9zbtbAVF8n8RZ9yHrX8mXBeFbD7wGJiJ7Mb3d55rSWrD79eXSwJZhQHl&id=100001576842729&sfnsn=wiwspwa&mibextid=Na33Lf

FB പൂർണരൂപം

സിപിഎം എന്ന പാർട്ടി എതിർത്ത് സമരം ചെയ്ത് നശിപ്പിക്കാൻ നോക്കിയ പദ്ധതികളാണ് ചുവടെ.

കമ്പ്യൂട്ടർ
ട്രാക്ടർ
കൊയ്ത്ത് മെഷീൻ
KSRTC
ഡാറ്റാ സെന്റർ
സ്മാർട്ട്‌ സിറ്റി
ഇൻഫോ പാർക്ക്‌
കൊച്ചി മെട്രോ
ലുലു മാൾ
ട്രിവാൻഡ്രം എയർപോർട്ട്
കണ്ണൂർ എയർപോർട്ട്
കൊച്ചിൻ ഷിപ് യാർഡ്
ജവാഹ്ർലാൽ നെഹ്‌റു സ്റ്റേഡിയം
നെടുമ്പാശ്ശേരി എയർപോർട്ട്
വിഴിഞ്ഞം പദ്ധതി
കേരള സ്റ്റാർട്ടപ്പ് മിഷൻ
പ്രീഡിഗ്രി
സ്വശ്രയ കോളേജ്
കണ്ണൂർ കാസർഗോഡ് കളമശ്ശേരി മെഡിക്കൽ കോളേജുകൾ
കൊച്ചി മെട്രോ
കൊച്ചിൻ ഷിപ്പ്യാർഡ്
വല്ലാർപാടം കണ്ടെയിനർ
ഗോശ്രീ പാലങ്ങൾ
ദേശീയ പാത വികസനം
എക്സ്പ്രസ്സ്‌ ഹൈവേ
ജപ്പാൻ കുടിവെള്ള പദ്ധതി
ലോകബാങ്ക് വായ്പ
IMF
ലൈറ്റ് മെട്രോ
മോണോ റെയിൽ
ഗെയ്ൽ പദ്ധതി
ഒട്ടൊണമസ് കോളേജ്
കാരുണ്യ പദ്ധതി
പങ്കാളിത്ത പെൻഷൻ..
ഒന്നോർത്തു നോക്കു ഇവയെല്ലാം നമുക്ക് നഷ്ടപ്പെട്ടിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു. ഇവരുടെ സമരങ്ങൾ കാരണം ഈ പദ്ധതികൾക്കെല്ലാം നേരിട്ടത് വലിയ കാലതാമസമാണ് മാത്രമല്ല പല പദ്ധതികൾക്കും ഇരട്ടി തുക വരെ വിനിയോഗിക്കേണ്ടതായും വന്നു. ഇതെല്ലാം പ്രതിസന്ധികളെ മറികടന്നു ഇവിടെ നടപ്പിലാക്കിയത് ആരെന്നു ജനങ്ങൾക്ക് അറിയാം. ഇത്രയേറെ സമരകോലാഹലങ്ങൾ നടത്തിട്ടും ഇത്രയേറെ നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ നടപ്പിലാക്കാതെ പോയ എത്ര പദ്ധതികൾ ഉണ്ടാകും എന്നോർത്തിട്ടുണ്ടോ..?

ഇനി അനുകൂലിച്ചവ ഇതൊക്കെയെന്ന് നോക്കാം.,
ശബരിമല സ്ത്രീ പ്രവേശനം
അക്രമ രാഷ്ട്രീയം
പിൻവാതിൽ നിയമനം
ചുംബന സമരം
നവോഥാന മതിൽ
സരിതയുടെ സോളാർ

ഇതൊക്കെ നമ്മുടെ മുന്നിലുള്ള സംസാരിക്കുന്ന തെളിവുകൾ അല്ലെ.. ഇതെല്ലാം നമുക്ക് മുന്നിൽ സംസാരിച്ചു ജീവനോടെ നിക്കുമ്പോൾ അല്ലെ കോൺഗ്രസ് കൊണ്ട് വന്ന വിഴിഞ്ഞം ഉൾപ്പെടെയുള്ള പദ്ധതികളുടെ ക്രെഡിറ്റ്‌ എടുത്ത് സിപിഎം സഖാക്കൾ സ്വയം പരിഹാസ്യരാകുന്നത്.

ഡാറ്റാ സോഴ്സ് : വിക്കിപീഡിയ, ഗൂഗിൾ, ഓപ്പൺ സൊഴ്‌സിൽ ലഭ്യമായ സർക്കാർ രേഖകൾ, ന്യൂസ്‌ പോർട്ടലുകൾ എന്നിവ.