വീണ്ടും അട്ടിമറി; നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു

ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചതിന് പിന്നാലെ ഇതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ വമ്പന്‍ അട്ടിമറികളിലൊന്നില്‍ കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു. മഴമൂലം 43 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 38 റണ്‍സിനായിരുന്നു നെത‍ർലന്‍ഡ്സിന്‍റെ അതിശയ വിജയം. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 207 റണ്‍സിലൊതുങ്ങി.

സ്കോര്‍: നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ 245-8, ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207ന് ഓള്‍ ഔട്ട്.