സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം : സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍റെ ഇളയ മകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തൊമ്പത് വയസുള്ള യദു പരമേശ്വരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയിൽ ബിസിഎ രണ്ടാം വര്‍ഷ വിദ്യാർഥിയായിരുന്നു.

മുത്തച്ഛൻ കെ പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടിൽ ശ്രീലതയിലായിരുന്നു താമസം. അസ്വാഭാവിക മരണത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. യദുവിന്‍റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി നാലിന് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രശ്മി മരിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നുവെങ്കിലും ഹൈക്കോടതി പിന്നീട് വിട്ടയച്ചിരുന്നു. ഹരി പരമേശ്വരൻ ആണ് യദുവിന്റെ സഹോദരൻ.