തിരുവനന്തപുരം: തലശ്ശേരി ഗവ. കോളേജിന്റെ പേരുമാറ്റി. ഇനി മുതല്‍ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ.കോളേജ് എന്നറിയപ്പെടും. പേരുമാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. കോളേജിന്റെ ഉന്നമനത്തിന് കോടിയേരി ബാലകൃഷ്ണന്‍ എടുത്ത മുന്‍കൈയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റം. കോളേജിന് കോടിയേരിയുടെ പേരിടാന്‍ തലശ്ശേരി എംഎല്‍എ കൂടിയായ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കത്ത് നല്‍കിയിരുന്നു. ഒരു മണ്ഡലത്തില്‍ ഒരു കോളേജ് എന്ന സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014 ലാണ് തലശ്ശേരി ഗവ. കോളേജ് ആരംഭിക്കുന്നത്