കേരള നിയമസഭാ അവാർഡ് എം ടി വാസുദേവൻ നായർക്ക്

കേരള നിയമസഭാ അവാർഡ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക്. കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കാണ് അവാർഡ് നൽകുന്നത്. അശോകൻ ചരുവിൽ, പ്രിയ കെ നായര്‍, നിയമസഭാ സെക്രട്ടറി എ എം ബഷീർ എന്നിവർ അംഗങ്ങളായ ജൂറി പാനലാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.