‘എന്നിട്ടും അരിശം തീരാഞ്ഞ്..’; പൊലീസ് തടഞ്ഞതിലുള്ള ദേഷ്യം മാധ്യമ പ്രവർത്തകരോട് തീർത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എം.സി ദത്തൻ

യുഡിഎഫ് ഉപരോധ സമരത്തിനിടെ സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ പൊലീസ് തടഞ്ഞു. ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെയാണ് സെക്രട്ടേറിയറ്റ് അനക്‌സിന് സമീപം പൊലീസ് തടഞ്ഞത്. പൊലീസുകാർക്ക് ദത്തനെ മനസിലായില്ല. എന്നാൽ ഇതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് ദത്തൻ മോശമായി പെരുമാറി. എന്നാൽ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് നീയൊക്കെ തെണ്ടാൻ പോ എന്നായിരുന്നു ദത്തൻ പ്രതികരിച്ചത്.

യുഡിഎഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ഇദ്ദേഹത്തിന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാധ്യമപ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടു. അമളി മനസിലായ മുതിർന്ന പൊലീസുകാർ ഉടൻ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടത്.

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് നീയൊക്കെ തെണ്ടാൻ പോ എന്ന് ക്ഷുഭിതനായി ദത്തൻ മറുപടി പറഞ്ഞത്. പിന്നീട് ഇദ്ദേഹം സെക്രട്ടേറിയേറ്റിലേക്ക് നടന്നുപോയി. എന്നാൽ ദത്തന് ശേഷം വന്ന സെക്രട്ടേറിയേറ്റ് ജീവനക്കാർ ആരെയും അകത്തേക്ക് കടത്തിവിട്ടില്ല.

സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്സ് യുഡിഎഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്തു. ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം.