പി എന്‍ മഹേഷ് ശബരിമല മേല്‍ശാന്തി; മുരളി പി ജി മാളികപ്പുറം മേൽശാന്തി

ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷിനെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നിലവില്‍ തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ സഹ മേല്‍ശാന്തിയാണ് മഹേഷ്. തൃശൂർ തൊഴിയൂർ പൂങ്ങാട്ട് മനയിലെ മുരളി പി ജിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക.

പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹ് വർമ (ശബരിമല), നിരുപമ ജി വർമ (മാളികപ്പുറം) എന്നീ കുട്ടികളാണ്  ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ പേരുകള്‍ നറുക്കെടുത്തത്. ഇന്നലെയാണ് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നത്.