പാല നഗരസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് കൗൺസിൽ ഹാളിന് മുൻപിൽ യുഡിഎഫ് കൗൺസിലർമാർ പകിട കളിച്ച് പ്രതിഷേധിച്ചത്. നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ സംഭവത്തിൽ വിശദീകരണം നൽകണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് കാരണമായ സംഭവം ഇങ്ങനെ:
കഴിഞ്ഞമാസം കുമരകത്ത് നടന്ന വിനോദയാത്രയിൽ പാലാ നഗരസഭ കൗൺസിൽ അംഗങ്ങൾ പങ്കെടുത്തിരുന്നു. ഈ വിനോദയാത്രയ്ക്കിടെ ഹൗസ് ബോട്ടിൽ വച്ച് നകരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോയും ഇടതു കൗൺസിലർമാരും അടങ്ങുന്നവർ കാശുവെച്ച് പകിട കളിച്ചു എന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്. കാശ് വെച്ച് പകിട കളിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ നിയമം പാലിക്കേണ്ട കൗൺസിലർമാർ തന്നെ ഇത്തരത്തിൽ നിയമം തെറ്റിച്ചത് ചോദ്യം ചെയ്തായിരുന്നു യുഡിഎഫ് അംഗങ്ങൾ രംഗത്തെത്തിയത്.. ഇന്ന് രാവിലെ കൗൺസിൽ യോഗം ആരംഭിക്കുന്നതിനു മുൻപേ പ്രതിപക്ഷ നേതാവ് സതീഷ് പൊള്ളാനിയുടെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ പ്ലക്കാടുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധം ആരംഭിച്ചിരുന്നു..
https://youtu.be/hhPPjqfrXgg?si=dcpjWG5zKl5hiw3t
എന്നാൽ വിവാദം ചർച്ച ചെയ്യാൻ ചെയർപേഴ്സൺ ജോസിൻ ബിനു തയ്യാറായില്ല ഇതിനെ തുടർന്ന് കൗൺസിൽ യോഗം ബഹിഷ്കരിച്ച് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിനു മുൻപിൽ പ്രതീകാത്മക പകിട കളിച്ച് പ്രതിഷേധിച്ചത്. ചെയർപേഴ്സിൻ്റെ നേതൃത്വത്തിലുള്ള ഭരണപക്ഷ അംഗങ്ങൾ കാശ് ഉപയോഗിച്ച് പകിട കളിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും, ഇതിനെതിരെ നടപടിയൊനും ഉണ്ടാകാത്തതിനെ തുടർന്നാണ് കൗൺസിൽ ബഹിഷ്ക്കരിച്ച് പ്രതീകാത്മക പകിടകളി നടത്തിയതെന്നും കൗൺസിലർ വ്യക്തമാക്കി.
പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തിലും അജണ്ടകൾ ചർച്ച ചെയ്തെങ്കിലും ഭരണപക്ഷ അംഗങ്ങൾ തമ്മിലും വക്കേറ്റ മുണ്ടായി. പുല്ലുവെട്ടി യന്ത്രം വാങ്ങുന്നതുമായി ബന്ധപെട്ട വിഷയത്തിലാണ് ഭരണപക്ഷംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.. ഒടുവിൽ ഏറെനേരത്തെ ചർച്ചകൾക്ക് ശേഷം അജഡകളെല്ലാം പാസാക്കി കൗൺസിൽ യോഗം പിരിഞ്ഞു.. അതിനിടെ, കൗൺസിൽ യോഗത്തിനുശേഷം പുറത്തിറങ്ങിയ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോയിക്ക് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകിട കളി വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധം തുടരാനാണ് യുഡിഎഫ് അംഗങ്ങളുടെ തീരുമാനം.. സംഭവത്തിൽ ചെയർപേഴ്സൺ യാതൊരു തരത്തിലുള്ള വിശദീകരണം നൽകാൻ തയ്യാറാകാത്തത് ഭരണപക്ഷത്തെ വെട്ടിലാക്കുന്നു..