ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശ് താരവുമായി ഡേറ്റിന് തയ്യാര്‍; വമ്പന്‍ ഓഫറുമായി പാക് നടി

ലോകകപ്പില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി. ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്നാണ് നടിയുടെ ഓഫര്‍. എക്സിലൂടെയാണ്(ട്വിറ്റര്‍) നടി ഈ ഓഫര്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് മുന്നില്‍വെച്ചിരിക്കുന്നത്.

‘ ദൈവകൃപയാല്‍ എന്റെ ബംഗാളി ബന്ധുക്കള്‍ ഇന്ത്യയോട് പ്രതികാരം തീര്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിക്കുകയാണെങ്കില്‍ ഞാന്‍ ധാക്കയില്‍ ചെന്ന് അവരുടെ ടീമിലെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നര്‍ ഡേറ്റിന് തയാറാണ് എന്നായിരുന്നു’ നടിയുടെ പോസ്റ്റ്.