പാക്കിസ്ഥാന് രണ്ടാം തോൽവി; ഓസ്ട്രേലിയക്ക് 62 റൺസിന് വിജയം

ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം. 62 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ഓസീസ് ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഓസീസിന തകര്‍ത്തത്. നേരത്തെ, ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ഡേവിഡ് വാര്‍ണര്‍ (124 ന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പാകിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റെടുത്തു. ഗംഭീര തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. 5 ഓവർ ബാക്കി നിൽക്കെ 306 റൺസിന് പാകിസ്ഥാൻ പുറത്തായി.