പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ദേവഗൗഡ; പിണറായിയെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല

പിണറായി വിജയന്‍, ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് സമ്മതം നല്‍കിയെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. സിപിഎം ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പറഞ്ഞു. വിവാദമായതോടെ- ഇപ്പോഴും കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞത് എന്ന വിശധീകരണവുമായി ദേവഗൗഡ രംഗത്തെത്തി.