കേരളത്തിൽ സിപിഎം ബിജെപിയുടെ B’ ടീം: കെ മുരളീധരൻ എംപി.

ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപി ക്ക് ഒപ്പം ചേർന്നപ്പോൾ തന്നെ അവരെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാൽ ഈ മാനദണ്ഡത്തിൽ കൃഷ്ണൻ കുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സിപിഎം തയ്യാറായില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും തെലങ്കാനയിൽ ഇടതുപക്ഷവുമായുള്ള സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും തെലങ്കാനയിലെ കോൺഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ കൂടിയായ കെ മുരളീധരൻ എംപി പറഞ്ഞു.