കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി 12.48 ഏക്കര്‍ ഭൂമിയാണ്സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുത്തത്. 12.48 ഏക്കർ ഭൂമിയുടെ രേഖകൾ മലപ്പുറം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, എയർപോർട്ട് ഡയറക്ടർ ശേശാദ്രിവാസം സുരേഷ്ന് കൈമാറി.
76 കൈവശക്കാരിൽ നിന്നാണ് ഭൂമി ഏറ്റെടുത്തത്. ഇവർക്ക് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറച്ച്- റണ്‍വേ ആന്‍റ് സേഫ്റ്റി ഏരിയ ദീര്‍ഘിപ്പിക്കുമെന്ന് നേരത്തെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കിയത്. വിമാനത്താവള വികസനത്തിന് വേണ്ടി പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലായി 76 ഭൂവുടമകള്‍ക്ക് 72 കോടി 85 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്.