Breaking
18 Sep 2024, Wed

‘വലതുപക്ഷ വ്യതിയാനം ചോദ്യം ചെയ്യാന്‍ വിഎസിനെ പോലെ ഒരാള്‍ ഇല്ലെന്നതാണ് ആ പാര്‍ട്ടി അനുഭവിക്കുന്ന പ്രശ്‌നം, ഇവിടെയാണ് വിഎസിന്റെ പ്രസക്തി’; ആശംസ നേര്‍ന്ന് വി ഡി സതീശന്‍

100ആം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പഴയകാല കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ നിലനിര്‍ത്തിയ ശ്രേണിയിലെ അവസാന കണ്ണിയാണ് വി എസ് എന്ന് വി ഡി സതീശന്‍ പറഞ്ഞു. കനല്‍ വഴികള്‍ ചവിട്ടി കടന്നുവന്ന വി എസിനെ പാര്‍ട്ടിയാണ് പിറകിലേക്ക് വലിച്ചതെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.

പരിസ്ഥിതി വിഷയങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് വി എസ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ നിലപാടിലെ കാര്‍ക്കശ്യം തന്നേയും സ്വാധീനിച്ചിട്ടുണ്ട്. നിര്‍ഭയത്വം പ്രത്യേകം നിലനിര്‍ത്താന്‍ ശ്രമിച്ചു. പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചപ്പോഴും വി എസ് ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

വലതുപക്ഷ വ്യതിയാനം ചോദ്യം ചെയ്യാന്‍ വിഎസിനെ പോലെ ഒരാള്‍ ഇല്ലെന്നതാണ് ആ പാര്‍ട്ടി അനുഭവിക്കുന്ന പ്രശ്‌നം. ഇവിടെയാണ് വിഎസിന്റെ പ്രസക്തി. നിലപാടിലെ കാര്‍ക്കശ്യവും നിര്‍ഭയത്വവും അദ്ദേഹം നിലനിര്‍ത്തി. അതാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *