ഹമാസിനെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണ സംഖ്യ നാലായിരം പിന്നിട്ടു. . ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയതായി അന്തരാഷ്ട്ര വാർത്ത ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ ദുരിതം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പാണ് ഐക്യരാഷ്ട്ര സഭ നല്‍കുന്നത്. പലതരത്തിലുള്ള തടസങ്ങള്‍ നിലവില്‍ക്കുന്നതിനാല്‍ ഗാസയിലേക്ക് സഹായമെത്തിക്കാൻ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കുന്നു. ഗാസ- ഈജിപ്ത് അതിർത്തി മേഖലയായ റഫായിലൂടെ വെള്ളിയാഴ്ച സഹായമെത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനകളാണ് ഗുട്ടറസ് നല്‍കുന്നത്.