കിംഗ് കോലി വീണ്ടും; ന്യൂസീലൻഡിനെ വീഴ്ത്തി ഇന്ത്യയ്ക്ക് അഞ്ചാം ജയം, റാങ്കിംഗിൽ ഒന്നാമത്

ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 274 റൺസ് വിജയലക്ഷ്യം ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളിലും വിജയിച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പുകളിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ രണ്ടാം വിജയം മാത്രമാണിത്.

274 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമിച്ചുകളിച്ച രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. രോഹിതായിരുന്നു കൂടുതൽ അപകടകാരി. അനായാസം സിക്സറുകൾ നേടിയ ഫിഫ്റ്റിയിലേക്കുള്ള കുതിപ്പിനിടെ ദൗർഭാഗ്യകരമായി പ്ലെയ്ഡ് ഓൺ ആയി. 40 പന്തിൽ 46 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. ഏറെ വൈകാതെ 31 പന്തിൽ 26 റൺസ് നേടി ഗില്ലും മടങ്ങി. ലോക്കി ഫെർഗൂസനാണ് ഇരുവരെയും വീഴ്ത്തിയത്.

വിജയത്തിന് വെറും അഞ്ച് റൺസ് അകലെയാണ് കോലി പുറത്തായത്. ആറാം വിക്കറ്റിൽ ജഡേജയുമൊത്ത് 78 റൺസിൻ്റെ കൂട്ടുകെട്ടിലും കോലി പങ്കാളിയായി. ഒടുവിൽ അതേ ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടി ജഡേജ ഇന്ത്യക്ക് ജയം സമ്മാനിച്ചു. ജഡേജ (39) നോട്ടൗട്ടാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ 273 റൺസിന് ഓൾ ഔട്ടായി. ജയത്തോടെ 5 കളിയും ജയിച്ച ഇന്ത്യ റാങ്കിംഗിൽ ഒന്നാമതെത്തി.