ജയിലിൽ നിന്നും ചാടിപോയപ്രതി, കുളിക്കാൻ പോകുന്നതിനിടെ വീണ്ടും രക്ഷപ്പെട്ടു; സംഭവം കോഴിക്കോട്

കൊയ്‌ലാണ്ടി സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് വീണ്ടും ചാടിപ്പോയി. താമരശ്ശേരി സ്വദേശി അനസാണ് ജയിൽ ചാടിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടി. അധികം വൈകാതെ ഇയാൾ കസ്റ്റഡിയിൽ നിന്ന് വീണ്ടും ചാടിപ്പോവുകയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.ഇന്ന് രാവിലെ കുളിക്കാൻ പോകുന്നതിനിടയിലാണ് അനസ് ജയിലിന് പുറകുവശത്തിലൂടെ ചാടി രക്ഷപ്പെട്ടത്. തുടർന്നുളള തിരച്ചിലിൽ ഇയാളെ ബസ് സ്റ്റാൻഡിന്റെ പുറകുവശത്ത് കണ്ടെത്തിയിരുന്നു. എന്നാൽ അവിടെ നിന്നും പൊലീസിനെ കബളിപ്പിച്ച് ഓടുകയായിരുന്നു.