സൂപ്പർ.. ഓസ്ട്രേലിയ സൂപ്പർ..; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത് 309 റണ്‍സിന്‌; ഓസീസിന്റെത് റെക്കാർഡ് ജയം

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ വെറും 90 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ലോകകപ്പില്‍ തുടക്കത്തിലെ പതര്‍ച്ചകള്‍ എല്ലാം പരിഹരിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഗംഭീര തിരിച്ചുവരവ്. ആദ്യ രണ്ടു തോല്‍വികള്‍ക്കു പിന്നാലെ തുടര്‍ച്ചയായി മൂന്നു ജയം നേടി അവര്‍ സെമി സാധ്യതകള്‍ സജീവമാക്കി. ന്യൂഡല്‍ഹിയിൽ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തിരേ 309 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്.അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ വെറും 90 റണ്‍സിന് ഓസീസ് എറിഞ്ഞിടുകയായിരുന്നു. മൂന്നോവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ആദം സാംപയാണ് ഓറഞ്ച് പടയെ തകര്‍ത്തത്.