തലനാരിഴക്ക് വലിയ ‘ദുരന്തം’ ഒഴിവായി; സംഭവം പെരിന്തൽമണ്ണയിൽ

മലപ്പുറത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
വൈകിട്ട് പെയ്ത മഴയിൽ ബ്രേക്ക് ചെയ്യുന്നതിനിടെ ബസ് റോഡിൽ നിന്നും തെന്നി നീങ്ങിയെങ്കിലും വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. പെരിന്തൽമണ്ണ _ പാലക്കാട് മൈലംപുള്ളി വളവിലായിരുന്നു അപകടം. യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമാണ് ഉള്ളത്.