കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവാവ് മരിച്ചു

കൊച്ചിയില്‍ ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കാക്കനാട് സെസ് ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുല്‍ ഡി നായരാണ് മരിച്ചത്. ഷവര്‍മ കഴിച്ചതിനേത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ രാഹുല്‍ കൊച്ചി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം നില വഷളായി മരണം സംഭവിക്കുകയായിരുന്നു. മരണകാരണം ഭക്ഷ്യവിഷബാധമൂലമാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാകൂ. ഞായറാഴ്ചയായിരുന്നു യുവാവിനെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.