ഉമ്മൻ ചാണ്ടിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകരുതെന്ന് പ്രതിപക്ഷ നേതാവ്

ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻ ചാണ്ടിയെ കള്ളക്കേസിൽ കുടുക്കാനാണ് ഗണേഷ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരജയം പരിപാടിയുടെ പേരിൽ ധൂർത്ത് നടക്കുകയാണ്. ഖജനാവിൽ നയാ പൈസയില്ലത്തപ്പോഴാണ് പരിപാടി. ഗുരുതരമായ ധനപ്രതിസന്ധിയാണ് സംസ്ഥാനത്ത്. ശമ്പളവും പെൻഷനും മുടങ്ങുന്നു. സർക്കാർ പ്രചാരണം പാർട്ടി ചെലവിൽ അറിയിക്കട്ടെ. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സർക്കാരാണ് ഇത്.

ശശി തരൂരിൻ്റെ പരാമർശത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ല. ഹമാസ് ഭീകരരെന്ന പരാമർശം ശശി തരൂർ തന്നെ വിശദീകരിച്ചു. സ്വതന്ത്ര പലസ്തീൻ എന്ന നിലപാട് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു.