ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ മരണം 7000 കവിഞ്ഞു. തുടര്‍ച്ചയായി വ്യോമാക്രമണം നടത്തുന്നതിനൊപ്പം ടാങ്കുകളുമായി ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ വ്യോമാക്രമണത്തില്‍ 30 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇതുവരെ 2,913 കുട്ടികളടക്കം 7,028 പേര്‍ കൊല്ലപ്പെട്ടു. അതിനിടെ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സേന വ്യാപകമായ റെയ്ഡ് തുടരുകയാണ്.
വ്യാഴാഴ്ച മാത്രം 60 പലസ്തീന്‍കാര്‍ അറസ്റ്റിലായി. സൈനികരല്ലാത്ത ബന്ദികളെ കൈമാറാന്‍ ഹമാസ് തയാറാണെന്ന് ഇറാന്‍ അറിയിച്ചു. ഇസ്രയേല്‍ തടവിലാക്കിയ 6,000 പലസ്തീന്‍കാരെയും മോചിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
ഹമാസിന്റെ ബന്ദികളായി വിദേശികള്‍ അടക്കം 222 പേരുണ്ടെന്നും ഇതില്‍ നാലുപേര്‍ മാത്രമാണ് മോചിതരായതെന്നും ഇസ്രയേല്‍ അറിയിച്ചു