Breaking
18 Sep 2024, Wed

ചിട്ടയായ പ്രവര്‍ത്തനം അനിവാര്യം: ഇനിയുള്ള തെരഞ്ഞെടുപ്പ് നിലനില്‍പ്പിനായുള്ള പോരാട്ടം; നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെ സുധാകരന്‍

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. കോണ്‍ഗ്രസ് സംഘടന വേണ്ടത്ര സജ്ജമല്ല. ചിട്ടയായ പ്രവര്‍ത്തനം അനിവാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

എത്ര ബൂത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേതാക്കള്‍ വിലയിരുത്തണം. ഗ്രൂപ്പ്, ജാതി എന്നിവയടക്കം പല പേരുകളില്‍ തമ്മിലടിക്കുന്നു. മണ്ഡലം കമ്മിറ്റികള്‍ പലയിടത്തും നിഷ്‌ക്രിയം.

പ്രവര്‍ത്തിക്കാത്ത കമ്മിറ്റികള്‍ പിരിച്ചുവിടും. മാറാനും തിരുത്താനും തയ്യാറാകണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് മഹായുദ്ധമാണ്. കൃത്യമായ സേനാ വിന്യാസമില്ലെങ്കില്‍ യുദ്ധമുഖത്ത് നില്‍ക്കാന്‍ കഴിയായില്ല.

ചിതറിയ സൈന്യമെങ്കില്‍ പിന്തിരിഞ്ഞോടേണ്ടി വരും. ചിട്ടയായ പ്രവര്‍ത്തനം അനിവാര്യമാണ്. എല്ലായിടത്തും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കണം. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്് നല്‍കിയ അദ്ദേഹം സ്വന്തം നേതാക്കളുടെ മുഖം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളെ ചിലര്‍ ഉപയോഗിക്കുന്നു എന്നും വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *