Am Update

 1. ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
 2. ഗുരുതര സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേരളംകേന്ദ്രം ഇതുവരെ അനുവദിച്ചപരിധിയില്‍നിന്നുള്ള കടമെല്ലാംഎടുത്തുതീര്‍ത്തു. വായ്പയ്ക്ക്കേന്ദ്രം ഏര്‍പ്പെടുത്തിയനിയന്ത്രണങ്ങള്‍ നീക്കുകയോസംസ്ഥാനത്തിന് സ്വന്തമായിപണം കണ്ടെത്താനാവുകയോചെയ്തില്ലെങ്കിൽ ഇനിയുള്ളമാസങ്ങളിൽ പ്രതിസന്ധിരൂക്ഷമാകും.
 3. കെഎസ്ആർടിസി ശമ്പള വിതരണം; ധനവകുപ്പ് 20 കോടി അനുവദിച്ചു
 4. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
 5. 77മത് പുന്നപ്ര-വയലാര്‍ രക്തസാക്ഷി അനുസ്മരണ പരിപാടികളില്‍ നിന്ന് പ്രമുഖ നേതാക്കള്‍ വിട്ടുനിന്നതിനെ ചൊല്ലി ആലപ്പുഴയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഒഴികെ മറ്റ് പി ബി അംഗങ്ങള്‍ ആരും പങ്കെടുത്തിരുന്നില്ല.
 6. സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നവംബർ 11ന് കോഴിക്കോട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉൾപ്പെടെ സമുദായ സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനം.
 7. സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് പത്രപ്രവർത്തക യൂണിയൻ
 8. കാസർഗോഡ് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃകൺവെൻഷൻ ഇന്ന് നടക്കും. പടന്നക്കാട് നടക്കുന്ന കൺവെൻഷനിൽ കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും.
 9. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും
 10. തെലങ്കാനയിൽ മത്സരിക്കാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്റുദ്ദീനും; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
 11. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33% സംവരണം, ലഹരിരഹിത മിസോറം; പ്രകടനപത്രികയുമായി BJP
 12. ബിജെപി അധികാരത്തിൽ വന്നാൽ OBC വിഭാഗത്തില്‍നിന്ന് മുഖ്യമന്ത്രി; തെലങ്കാനയില്‍ വാഗ്ദാനവുമായി അമിത് ഷാ
 13. ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ1 അവസാനിപ്പിക്കണമെന്ന് യുഎൻപൊതുസഭ. ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെഅനുകൂലിച്ചു. 14 രാജ്യങ്ങൾ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
 14. ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; മൊബൈൽ, ഇൻറർനെറ്റ് സംവിധാനങ്ങൾ തകര്‍ന്നു
 15. Cricket: ചെന്നൈയില്‍ ത്രില്ലര്‍! പാകിസ്ഥാന്‍ പുറത്തേക്ക്? ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാമത്
 16. ISL: 10 മത്സരങ്ങളുടെ വിലക്കിന് ശേഷം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മടങ്ങിയെത്തിയ ഐഎസ്എല്‍ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ഒഡിഷയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി.