അഞ്ച് സീറ്റ് വേണമെന്ന് സി.പി.എം, പോയി പണി നോക്കാൻ പറഞ്ഞ് കോൺഗ്രസ്; തെലുങ്കാനയിൽ സി.പി.എം രണ്ട് സീറ്റിലൊതുങ്ങും

അഞ്ച് സീറ്റ് വേണമെന്ന് സി പി എം. പോയി പണി നോക്കാൻ കോൺഗ്രസ്. തെലുങ്കാനയിൽ സി പി എം രണ്ട് സീറ്റിൽ ഒതുങ്ങും. കോൺഗ്രസ് സിറ്റിങ് സീറ്റുകളായ ഭദ്രാചലം, മഥിര സീറ്റുകളാണ് സി.പി.എം ആവശ്യപ്പെടുന്നത്.

കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാർക്കെയുടെ മഥിര വേണമെന്ന സി പി എം ആവശ്യം അംഗികരിക്കാൻ കോൺഗ്രസ് തയ്യാറല്ല. പകരം മറ്റൊരു സീറ്റ് വാങ്ങി സി പി എം തൃപ്തിപെടേണ്ടി വരും.

രണ്ട് സീറ്റ് സി.പി.ഐ ക്ക് നൽകിയിട്ടുണ്ട്. കോത്തഗുഡെം, ചെന്നൂർ മണ്ഡലങ്ങളാണ് സി.പി.ഐ ക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വരെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്കൊപ്പമായിരുന്നു സി.പി.എമ്മും സി.പി.ഐയും. ഏകപക്ഷീയമായി മുഴുവൻ സീറ്റുകളിലും ചന്ദ്രശേഖർ റാവു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് സഖ്യം പൊളിഞ്ഞത്.

ഗതിയില്ലായായ സി പി എമ്മും സിപിഐയും ഇന്ത്യാ മുന്നണിയുടെ പേരും പറഞ്ഞ് കോൺഗ്രസിന്റെ കാലിൽ വീഴുന്ന കാഴ്ചയാണ് പിന്നിട് കാണുന്നത്.തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു (കെസിആർ) 2023 ജനുവരിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തിരുന്നു. പൊതുയോഗത്തിനു മുന്നോടിയായി നടന്ന പൂജയിൽ പിണറായി പുഷ്പങ്ങൾ അർപ്പിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നത് വിവാദമായിരുന്നു.

കെ.ചന്ദ്രശേഖരറാവുവിന്റെ പുതിയ പാർട്ടിയായ ഭാരത് രാഷ്ട്രീയസമിതിയുടെ (ബിആർഎസ്) ഭാവിപരിപാടികള്‍ തെലങ്കാനയിലെ ഖമ്മത്തു നടന്ന പൊതുയോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുമുൻപായാണ് പൂജ നടത്തിയത്. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്ന സ്വന്തം പാർട്ടിയെ പരിഷ്കരിച്ച് ബിആർഎസ് ആക്കിയതിനുശേഷമുള്ള ആദ്യ പൊതുയോഗമായിരുന്നു അത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ചന്ദ്രശേഖർ റാവു ഏകപക്ഷിയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ കടക്ക് പുറത്ത് അവസ്ഥയിലായി പിണറായിയും യെച്ചൂരിയും അടങ്ങുന്ന സിപിഎം സംഘം. സോണിയാ ഗാന്ധിയേയും ഖാർഗേയും കണ്ട് യെച്ചൂരി കാല് പിടിച്ചതോടെയാണ് രണ്ട് സീറ്റ് കൊടുക്കാൻ കോൺഗ്രസ് തയ്യാറായത്.