Am Update 29/10-2023

 1. മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്.
 2. ഓൺലൈൻ സിനിമാ ബോംബിങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ സൈബർ പൊലീസ് ശേഖരിച്ച വിവരങ്ങൾ ഉടൻ അന്വേഷണ സംഘത്തിന് കൈമാറും.
 3. ആലപ്പുഴ കരുവാറ്റ വള്ളം കളിയിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നേരെയാണ് ആക്രമണം നടന്നത്. സംഘർഷത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
 4. വിവസ്ത്രനാക്കി ചിത്രം പകര്‍ത്തി; ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥി. റാഗിങ് നടന്നത് ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജിൽ.
 5. ട്രയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. ട്രെയിൻ യാത്രാദുരിതം പരിഹരിക്കാനാണ് നടപടി.
 6. തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലും കോൺഗ്രസ് ജയിക്കും: സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ.
 7. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സിപിഐഎമ്മിന്റെ ധർണ്ണ ഇന്ന് ഡൽഹി എകെജി ഭവന് മുന്നിൽ. ഉച്ചക്ക് 12 മുതൽ 1 മണിവരെ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ള പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും.
 8. ഒന്നിച്ചുനിന്ന് വിലപേശാൻ ഇടതുപാർട്ടികൾ; ദേശീയതലത്തിൽ ഐക്യത്തിന് നീക്കം.
 9. ഘടക കക്ഷി ഇടഞ്ഞു; മിസോറം സന്ദര്‍ശനത്തില്‍ നിന്ന് മോദി പിന്‍മാറി; ഒപ്പം വേദി പങ്കിടില്ലെന്ന് തുറന്നടിച്ച് മിസോറം മുഖ്യമന്ത്രി.
 10. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയതായി ബിഎസ്എഫ്. അര്‍ണിയ, ആര്‍.എസ് പുര സെക്ടറുകളിലെ പാക് റേഞ്ചേഴ്‌സ് പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് ബിഎസ്എഫ് അറിയിച്ചു.
 11. ജമ്മു കശ്മീർ അതിർത്തിയിലെ പാകിസ്താന്റെ പ്രകോപനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്നലെ നടന്ന ഫ്ലാഗ് മീറ്റിങ്ങിൽ ആണ് ബിഎസ്എഫ് പാക് റേഞ്ചേഴ്സിനെ പ്രതിഷേധം അറിയിച്ചത്.
 12. ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ ഇറാനില്‍ പൊലീസ് മര്‍ദനത്തിനിരയായ 16കാരിക്ക് ദാരുണാന്ത്യം. പൊലീസ് മർദിച്ചതിനെത്തുടർന്ന് മെട്രോ ട്രെയിനിൽ കുഴഞ്ഞുവീഴുകയായിരുന്നു പെൺകുട്ടി.
 13. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് ഗ്രാന്റ് സെന്ററില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്.
 14. ഇത് തന്റെ സമയമല്ല; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി മൈക്ക് പെൻസ്. ജനപ്രീതി കുറഞ്ഞതോടെയാണ് പെൻസിന്റെ പിന്മാറ്റം.
 15. ഗാസയില്‍ ഇസ്രയേല്‍ സൈന്യം വ്യോമ, കരയാക്രമണം കടുപ്പിച്ചു. ഗാസയില്‍ മരണസംഖ്യ 8,000 കടന്നതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു.
 16. ലോകകപ്പ് : ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനുള്ള തയ്യാറെടുപ്പില്‍ ടീം ഇന്ത്യ. സ്പിന്നിനെ അനുകൂലിക്കുന്നതാണ് ലക്നൗവിലെ പിച്ച്.