കളമശ്ശേരിയില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്; തീവ്രവാദ വിരുദ്ധ സ്ക്വാഡ് പരിശോധന ആരംഭിച്ചു

കൊച്ചി: എറണാകളും കളമശേരിക്ക് സമീപം കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സ്ഫോടനം ഉണ്ടായത്. കളമശേരി മെഡിക്കല്‍ കോളജിനടുത്ത് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.

ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മേഖല സമ്മേളനമായതിനാല്‍ വിവിധയിടങ്ങളില്‍ നിന്നായി നിരവധി പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.

സ്‌ഫോടനത്തിന്റെ പിന്നിലെ കാരണങ്ങള്‍ പോലീസ് അന്വേഷിച്ച് തുടങ്ങി. സംസ്ഥാന പോലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.