Am Update 30/10/2023

Speed News

1. കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന 12കാരിയും മരിച്ചു, മരണ സംഖ്യ മൂന്നായി ഉയർന്നു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

2. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശി കുമാരി (53) എന്നിവരാണ് ആദ്യം മരിച്ചത്. ലയോണ പൗലോസിനെ വൈകിട്ടാണ് തിരിച്ചറിഞ്ഞത്. സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയാണ് ലയോണ. 25ഓളം പേർ ചികിത്സയിലാണ്.

3. സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി. നിര്‍ണായക തെളിവുകള്‍ മൊബൈലില്‍ നിന്ന് പൊലീസിന് ലഭിച്ചു. റിമോട്ട് ട്രിഗര്‍ ചെയ്താണ് സ്‌ഫോടനം നടത്തിയത്. റിമോട്ടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചു.

4. സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശേരിയിലേക്ക് തിരിക്കും; എല്ലാ പാർട്ടി പ്രതിനിധികളേയും ക്ഷണിച്ചു. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവകക്ഷി യോഗം.

5. എൻഡിഎ സെക്രട്ടറിയേറ്റ് വളയൽ സമരം തുടരുന്നു; ജെ.പി. നദ്ദ രാവിലെ ഉദ്ഘാടനം ചെയ്യും. വിലക്കയറ്റം, അഴിമതി തുടങ്ങിയവ ഉന്നയിച്ചാണ് സമരം. സമരത്തിനു ശേഷം ചേരുന്ന എൻഡിഎ, ബിജെപി നേതൃ യോഗങ്ങളിലും നദ്ദ പങ്കെടുക്കും.

6. ഹമാസ് നേതാവിന്റെ പേരിൽ കേരളത്തിൽ വിവാദം; പ്രതിഷേധിച്ച് ബിജെപി, പ്രതിരോധിച്ച് സോളിഡാരിറ്റി. പരുമല പെരുന്നാൾ ഇന്ന്; ജാഗ്രതയോടെ പൊലീസ്, പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

7. കേരളത്തില്‍ പല സ്ഥലങ്ങളിലും തിങ്കളാഴ്ചയും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്തമായേക്കും.

8. ആന്ധ്രയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ എട്ടായി ഉയർന്നു. 25 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

9. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ യുപി പൊലീസ് നിർദേശം നൽകി. ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നിരീക്ഷിക്കും. കാൺപൂർ, മീററ്റ്, വാരണാസി, അലിഗഡ്, ലഖ്‌നൗ, ഹാപൂർ തുടങ്ങിയ ജില്ലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും നിർദേശം നൽകി.

10. കളമശേരി സ്‌ഫോടനം വേദനാജനകവും അപലപനീയവും; രാഹുൽ ഗാന്ധി.

11. മുൻ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ: അയയാതെ ഖത്തര്‍. ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. എട്ടുപേരുടെയും മോചനത്തിന് വേണ്ടി അവരുടെ കുടുംബാംഗങ്ങള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു.

12 . കുപ്പിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 20 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. കൊൽക്കത്തയിലെ ഗിരീഷ് പാർക്ക് ഏരിയയിലാണ് സംഭവം. സഹോദരന്മാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

13. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന ഗസ്സയിലെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു.

14. മത്സരത്തിനിടെ കഴുത്തിന് മുറിവേറ്റ് അമേരിക്കൻ ഐസ് ഹോക്കി താരത്തിന് ദാരുണാന്ത്യം. മുൻ എൻഎച്ച്എൽ താരം ആദം ജോൺസൺ (29) ആണ് മരിച്ചത്.

15. . ലോകകപ്പിൽ ശ്രീലങ്ക ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം സ്വന്തമാക്കിയ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും സെമിഫൈനലിലെത്താൻ ജയം അനിവാര്യമാണ്.