പിണറായി സർക്കാർ മൗലിക ശക്തികളോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ JP നദ്ദ വിമര്‍ശിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എങ്ങനെ ബോംബ് സ്ഫോടനം നടന്നെന്ന് അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻഡിഎ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.
പിണറായി വിജയൻ സർക്കാരിൽ അടിമുടി അഴിമതിയാണെന്നും നദ്ദ കുറ്റപ്പെടുത്തി. അഴിമതിയോടും വർഗീയ ശക്തികളോടും ഇവർക്ക് ഒരേ നിലപാടാണ്. കളമശ്ശേരി സ്ഫോടനം തീർത്തും അപലപനീയമാണ്. ഹമാസ് നേതാവ് ഇവിടെ റാലിയെ അഭിസംബോധന ചെയ്യുന്നു. ഇത് അഗീകരിക്കാനാകുമോ എന്നും നദ്ദ ചോദിച്ചു. കളമശ്ശേരി സ്ഫോടനത്തിൽ നിക്ഷപക്ഷ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അതിന് മുഴുവൻ പിന്തുണ നൽകും. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഈ ബോംബ് സ്ഫോടനം എങ്ങനെ നടന്നെന്ന് പിണറായി സർക്കാർ പരിശോധിക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.