ബംഗളുരു വീരഭദ്ര നഗറിൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗാരിജിൽ വൻ തീപിടുത്തം. നിർത്തയിട്ടിരുന്ന പത്തോളം ബസുകൾ കത്തി നശിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേന സ്ഥലത്തെത്തയിട്ടുണ്ട്. തീ പിടിത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.