തെരുവുനായ ആക്രമണം; ഡോ.രജത് കുമാറുൾപ്പെടെ മൂന്നു പേർക്ക് പരുക്ക്

പത്തനംതിട്ടയിൽ തെരുവുനായ ആക്രണത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. അധ്യാപകനും ടെലിവിഷൻ താരവുമായ ഡോ. രജിത് കുമാർ ഉൾപ്പെടെ മൂന്നുപേർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് മൂന്നിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. രാവിലെ ഏഴുമണിയോടെ കുമ്പഴയിൽവെച്ച് മലയാലപ്പുഴ സ്വദേശി രാജു എന്നയാൾക്കാണ് നായയുടെ കടിയേറ്റത്. പിന്നീട് കണ്ണങ്കര ഭാഗത്തുവെച്ച് മുരുകൻ എന്ന ഇതരസംസ്ഥാനത്തൊഴിലാളിക്കും കടിയേറ്റു. എട്ടുണിയോടെ സിനിമാ ചീത്രീകരത്തിനായെത്തിയ ഡേ. രജിത് കുമാറിനും കടിയേൽക്കുകയായിരുന്നു.